സഹൃദയവേദി അരിക്കുളം ‘എഴുത്തുകൂട്ടം’ പരിപാടി സംഘടിപ്പിച്ചു


അരിക്കുളം: സഹൃദയവേദി അരിക്കുളം സംഘടിപ്പിച്ച ‘എഴുത്തുകൂട്ടം’ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നിടുമ്പൊയില്‍ ബി.കെ.നായര്‍ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ മാനേജരും അധ്യാത്മിക ചിന്തകനുമായ പൊയിലില്‍ യു.കെ ഗംഗാധരന്‍ മാസ്റ്റര്‍ രചിച്ച ‘ നാം എങ്ങോട്ട് ‘ എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മം മദ്യവര്‍ജ്ജന സമിതി അഖിലേന്ത്യാ സെക്രട്ടറിയും ശാന്തി കേസന സംസ്ഥാന ചെയര്‍മാനുമായ ഇളയടത്ത് വേണുഗോപാല്‍ നിര്‍വ്വഹിച്ചു. തപസ്യ മുന്‍ സംസ്ഥാന സെക്രട്ടറി എം.ശ്രീ ഹര്‍ഷന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.

പ്രൊഫ: എം.പി ശ്രീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പി.അനില്‍, രാമചന്ദ്രന്‍ നീലാംബരി, ദിവാകരന്‍ മഠത്തില്‍, ദിനേശ് പള്ളിയ്ക്കല്‍, അശോകന്‍ അരുണിമ, പി.സതീദേവി, ദേനന്ദ, യു.കെ.രാഘവന്‍ നായര്‍, യു.കെ.ഗംഗാധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക