സഹപാഠിക്ക് കൈത്താങ്ങായി കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2005 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
പേരാമ്പ്ര: സഹപാഠിയുടെ കുടുംബത്തിന് കൈത്താങ്ങായി കായണ്ണ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. 2005 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹപാഠിയുടെ ജീവിതസാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് സഹായഹസ്തം നീട്ടിയത്.
ഭര്‍ത്താവ് മരിച്ചതോടെ ജീവിതം വഴിമുട്ടിയ സഹപാഠിയുടെ മക്കളുടെ പഠനച്ചിലവ് പഴയ കൂട്ടുകാര്‍ ഏറ്റെടുത്തു. തങ്ങളുടെ വരുമാനത്തില്‍ നിന്നുള്ള ഒരു വിഹിതം മാറ്റി വച്ചാണ് സുഹൃത്തുക്കള്‍ ഈ ഉദ്യമം യാഥാര്‍ത്ഥ്യമാക്കിയത്.
സ്‌കൂളിലെ മുന്‍ അധ്യാപകരായ ഷാജി കുര്യന്‍, ആന്‍സി എന്നിവരാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. ഷജീം, അഖിലേഷ്, നിമേഷ്, ഷമീര്‍, സമീറ,സിസ്റ്റര്‍ ആന്‍സി, ഗ്ലോറിയ, ഹാരിസ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് സഹപാഠിക്ക് കൈത്താങ്ങ് ഒരുങ്ങിയത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.