സഹകരണ മേഖലയെ സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണം; മീറോഡ് മലയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു


മേപ്പയ്യൂര്‍ : സഹകരണ മേഖലയെ സംരക്ഷിക്കുവാന്‍ യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ പറഞ്ഞു. ബേങ്ക്, ബേങ്കിംഗ്, ബേങ്കര്‍ എന്ന പദം ഉപയോഗിക്കരുത് എന്ന് കേരളത്തിലെ സഹകരണ സംഘങ്ങളോട് ആര്‍.ബി.ഐ നിഷ്‌കര്‍ക്കിക്കുന്നത് പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ സഹകരണ മേഖലയെ തകര്‍ക്കുന്നതിന് വേണ്ടിയാണ്. അതിനെ ചെറുക്കുന്നതിന് നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും ഒരുമിച്ചുള്ള പോരാട്ടം ഉയര്‍ന്ന് വരരണമെന്ന് അദ്ദേഹം പറഞ്ഞു. മേപ്പയ്യൂരിലെ സഹകരണ സംഘം ജീവനക്കാരുടെ ശില്‍പ്പശാല മീറോഡ് മലയില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ ഓടയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ, പി.ബാലന്‍, കെ.ജി.ബിജുകുമാര്‍, ഇ.അശോകന്‍, കെ.പി.വേണുഗോപാല്‍, പൂക്കോട്ട് ബാബുരാജ്, ടി.എം.വിജയലക്ഷ്മി, കെ.പി.രാമചന്ദ്രന്‍ ,കെ.എം.ലിഗിത്ത്, ചാനത്ത് മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എന്ന വിഷയത്തില്‍ നടന്ന പഠന ക്ലാസില്‍ റിട്ടയേര്‍ഡ് അഡീഷണല്‍ റജിസട്രാള്‍ നൗഷാദ് അരീക്കോട് പ്രബന്ധം അവതരിപ്പിച്ചു. കെ.എം.സത്യേന്ദ്രന്‍ ,പി.കെ.ജസീല്‍ മുഹമ്മദ്, വി.ഷൈമ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അനുമോദന യോഗവും മജീഷ് കാരയാടിന്റെ നേതൃത്വത്തിലുള്ള നാടന്‍ പാട്ടും അരങ്ങേറി.