സര്‍ക്കാര്‍ സേവനങ്ങള്‍ അറിയാന്‍ ഇനി എളുപ്പവഴിയുണ്ട്: ‘എന്റെ ജില്ല’ മൊബൈല്‍ ആപ്പ് വഴി വിവരങ്ങളറിയാം
കോഴിക്കോട്: പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളും ബന്ധപ്പെടേണ്ട ഓഫീസുകളും സംബന്ധിച്ച വിവരങ്ങള്‍ ‘എന്റെ ജില്ല’ മൊബൈല്‍ ആപ്പ് വഴി അറിയുകയും വിലയിരുത്തുകയും ചെയ്യാം. നേരത്തെ നടപ്പിലാക്കിയ നൂറ് ദിന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി തുടക്കം കുറിച്ചതാണ് സംവിധാനം. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് വിഭാഗം ആണ് രൂപകല്‍പനക്ക് പിന്നില്‍.
ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എല്ലാം ജില്ലാ കലക്ടര്‍ ആപ്ലിക്കേഷന്‍ വഴി വിലയിരുത്തും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാലോചിത പരിഷ്‌കരണം കൂടി ഇതിലൂടെ ലക്ഷ്യമാക്കുന്നു. പൊതുജനം പരമാവധി ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു എന്ന് ഉറപ്പുവരുത്താന്‍ ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു.