സമ്പർക്കത്തിലൂടെ പതിനഞ്ച് പേർക്ക് കൊയിലാണ്ടിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: പതിനഞ്ച് പുതിയ കോവിഡ് കേസുകൾ കൂടി കൊയിലാണ്ടിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മൂന്നാം സ്ഥാനത്താണ് കൊയിലാണ്ടി.

അരിക്കുളത്തും പയ്യോളിയിലും ഏഴ് പേർക്കും, മേപ്പയൂരിൽ ആറ് പേർക്കും ഉള്ളിയേരിയിൽ അഞ്ച് പേർക്കും സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങോട്ടുകാവിൽ പത്ത് കോവിഡ് കേസുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ഇവരിൽ രണ്ട് പേർ വിദേശത്തു നിന്നും എത്തിയതാണ്. എട്ട് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. പയ്യോളിയിൽ രോഗ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും ഇന്ന് റിപ്പോർട്ട് ചെയ്തു.

ജില്ലയിൽ ഇന്ന് 403 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്കും പോസിറ്റീവായി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 391 പേർക്കാണ് രോഗം ബാധിച്ചത്. 5,155 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 257 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവർ – 2

ചെങ്ങോട്ടുകാവ്- 2

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 1

കോട്ടൂർ- 1

ഉറവിടം വ്യക്തമല്ലാത്തവർ – 9

ചങ്ങരോത്ത് – 1
കോഴിക്കോട് – 3
പയ്യോളി – 1
പേരാമ്പ്ര – 1
വടകര – 2
പെരുവയൽ – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട്
ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 98
വടകര – 24
കൊയിലാണ്ടി – 15
ഏറാമല – 14
അരിക്കുളം – 7
ചങ്ങരോത്ത് – 5
ചാത്തമംഗലം – 6
ചെങ്ങോട്ടു കാവ് – 8
എടച്ചേരി – 5
പൂത്താളി – 9
കോട്ടൂർ – 8
ചോറോഡ് – 8
കുന്ദമംഗലം – 10
മേപ്പയൂർ – 6
നൻമണ്ട – 5
നരിക്കുനി – 6
നരിപ്പറ്റ – 7
ഒഞ്ചിയം – 6
പനങ്ങാട് – 6
പയ്യോളി – 7
പേരാമ്പ്ര – 5
പുതുപ്പാടി – 7
രാമനാട്ടുകര – 13
താമരശ്ശേരി – 5
തിരുവള്ളൂർ – 7
ഉണ്ണിക്കുളം – 6
വില്ല്യാപള്ളി – 10
ഉള്ള്യേരി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 2
കോഴിക്കോട് – 1
കുന്ദമംഗലം – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 3078
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 110
• മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 31