സമ്പർക്കം വഴി കൊയിലാണ്ടിയിൽ ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഏഴ് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മുഴുവൻ ആളുകൾക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇന്നലെ സമ്പർക്കം വഴിയുള്ള എട്ട് കൊവിഡ് കേസുകളാണ് കൊയിലാണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ മുപ്പതിന് മുകളിൽ ആളുകൾക്കാണ് സമ്പർക്കം വഴി കൊയിലാണ്ടിയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇവർ വീടുകളിലും ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

ഉള്ളിയേരിയിൽ ഏഴ് പേർക്കും, ചെങ്ങോട്ടുകാവിൽ അഞ്ച് പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് മുഴുവൻ ആളുകൾക്കും വൈറസ് ബാധിച്ചത്. രണ്ടിടങ്ങളിലും ഇന്നലെ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആറ് ആരോഗ്യ പ്രവർത്തകരിൽ ഒരാൾ ബാലുശ്ശേരി സ്വദേശിയാണ്.

ജില്ലയില്‍ ഇന്ന് 267 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. നാലുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 259 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6460 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിൽ ചികിത്സയിലായിരുന്ന 446 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 4

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
നരിപ്പറ്റ – 1
പുറമേരി – 1
വളയം – 1

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

നരിക്കുനി – 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കടലുണ്ടി – 1
ഉള്ള്യേരി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 100
അഴിയൂര്‍ – 5
ചാത്തമംഗലം – 15
ചെങ്ങോട്ടു കാവ് – 5
കൊയിലാണ്ടി – 7
കൂടരഞ്ഞി – 7
കുന്ദമംഗലം – 8
മടവൂര്‍ – 7
ഏറാമല – 6
നരിക്കുനി – 8
നൊച്ചാട് – 5
ഒളവണ്ണ – 6
ഉള്ള്യേരി – 7

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6

ബാലുശ്ശേരി – 1
കാക്കൂര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
കുന്ദമംഗലം – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 4180
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 120
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 28