സമ്പര്‍ക്ക കേസുകള്‍ കുറയുന്നില്ല; കൊയിലാണ്ടിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്‌


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 14 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 14 പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സംമ്പര്‍ക്കം വഴിയാണ്. കൊയിലാണ്ടിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 18 പേര്‍ക്കും സമ്പര്‍ക്കം വഴിയായിരുന്നു രോഗം ബാധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 120 ന് മുകളില്‍ ആളുകള്‍ക്കാണ് കൊയിലാണ്ടിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 100 ഓളം ആളുകള്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചരിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ക്കൊപ്പം സുരക്ഷ മുന്‍കരുതലുകളും പാലിച്ചില്ലെങ്കില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

ജില്ലയില്‍ ഇന്ന് 584 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 13 പേരുടെഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 569 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക കോവിഡ് പോസിറ്റീവായി. 5393 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 610 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 135
കൊടുവളളി – 32
കക്കോടി – 27
താമരശ്ശേരി – 20
കുന്നുമ്മല്‍ – 19
വടകര – 18
മാവൂര്‍ – 17
കുറ്റ്യാടി – 15
കൊയിലാണ്ടി – 14
തലക്കുളത്തൂര്‍ – 13
ചേമഞ്ചേരി, കാക്കൂര്‍,നരിക്കുനി – 12
പേരാമ്പ്ര, ഓമശ്ശേരി – 11
പുതുപ്പാടി – 10
കിഴക്കോത്ത്, കുന്ദമംഗലം, പെരുവയല്‍, വില്യാപ്പളളി – 8
മൂടാടി, കുരുവട്ടൂര്‍, തിക്കോടി, രാമനാട്ടുകര, ഫറോക്ക്, – – 7
ചേളന്നൂര്‍ – 6
മേപ്പയ്യൂര്‍, കീഴരിയൂര്‍, പയ്യോളി , ഒളവണ്ണ, മുക്കം, നാദാപുരം, നന്‍മണ്ട, ഉണ്ണിക്കുളം – 5


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക