സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലഘൂകരിച്ചു, ജൂണ്‍ 17 മുതല്‍ പൊതുഗതാഗതത്തിന് അനുമതി; ഇളവുകള്‍ ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് തീരുമാനം. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇപ്പോള്‍ സ്ഥിതിയില്‍ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

*ജൂണ്‍ 17 മുതല്‍ മിതമായ രീതിയില്‍ പൊതുഗതാഗതം അനുവദിക്കും.
*ജൂണ്‍ 17 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തിങ്കള്‍,ബുധന്‍, വെള്ളി ദിവസങ്ങളിലായി തുടരും.
*വിവാഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും.
*മറ്റു ആള്‍ക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല.
*ബിവറേജസ് ഔട്ട്‌ലര്‌റുകളും ബാറുകളും തുറക്കും.

*കാര്‍ഷിക-വ്യാവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും അനുവദിക്കും.
*രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് എല്ലാ അവശ്യസര്‍വ്വീസ് കേന്ദ്രങ്ങളും തുറക്കാം.
*അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം.
*ജൂണ്‍ 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം.
*സെക്രട്ടേറിയറ്റില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ അന്‍പത് ശതമാനം ജീവനക്കാരുമായി പ്രവര്ത്തിക്കും.
*എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും.