സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ജാഗ്രത നിർദ്ദേശം; അനൗൺസ്മെന്റോ പ്രകടനങ്ങളോ പാടില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് പോലീസ്. അടുത്ത മൂന്ന് ദിവസം മൈക്ക് അനൗണ്‍സ്മെന്‍റുകളോ പ്രകടനങ്ങളോ ഉണ്ടാവാൻ പാടുള്ളതല്ല. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിയിലാണ് സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പോലീസ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്.

സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. വാഹനങ്ങളില്‍ ആയുധങ്ങള്‍ കടത്തുന്നുണ്ടോയെന്നും പ്രത്യേകാൽ പരിശോധിക്കും. സ്ഥിരം കുറ്റവാളികളെ കേന്ദ്രികരിച്ചുള്ള നിരീക്ഷണവും ശക്തമാക്കും.

അവധിയിലായിരിക്കുന്ന പൊലീസുകാര്‍ എല്ലാം ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.

ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ നാളെ സര്‍വകക്ഷി സമാധാന യോഗം ചേരും. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.