സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കും; പ്രവർത്തനം രാവിലെ 9 മുതൽ രാത്രി 7 വരെ


തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മദ്യശാലകൾ തുറക്കും. ശനിയാഴ്ച ലോക്ഡൗൺ പിൻവലിച്ച സാഹചര്യത്തിലാണ് ബാറുകളും ബവ്റിജസ് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളും തുറക്കുന്നത്. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെയായിരിക്കും പ്രവർത്തനം. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ശനി, ഞായർ ദിവസങ്ങളിൽ മദ്യശാലകൾ തുറന്നിരുന്നില്ല.

ശനിയാഴ്ച ലോക്ഡൗൺ പിൻവലിച്ചെങ്കിലും ഷോപ്പുകൾ തുറക്കാനോ സമയത്തെ സംബന്ധിച്ചോ ഉത്തരവിറങ്ങാത്തതിനാൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ, വൈകിട്ടോടെ ഷോപ്പുകൾ തുറക്കാൻ റീജനൽ മാനേജർമാർ നിർദേശം നൽകി. പ്രവർത്തന സമയം സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് എക്സൈസ് പറഞ്ഞു.