സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം അനുമതി, ബലിതര്‍പ്പണം പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ല


തിരുവനന്തപുരം: ഞായറാഴ്ചയായ ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. കര്‍ക്കടക വാവാണെങ്കിലും ഇളവുകളില്ല. ബലിതര്‍പ്പണം പൊതുസ്ഥലങ്ങളില്‍ അനുവദിക്കില്ല. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യസര്‍വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങള്‍ക്കും മാത്രം യാത്രാനുമതി.

മെഡിക്കല്‍ സ്റ്റോറുകളും പാല്‍, പച്ചക്കറി, അവശ്യ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രം തുറക്കാം. കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ. ഹോട്ടലുകളില്‍ ഇന്ന് ടേക്ക് എവേ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. രാവിലെ മുതല്‍ പോലീസ് പരിശോധനയുണ്ടാകും.