സംസ്ഥാനത്ത് ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ; രാത്രി പത്ത് മുതൽ രാവിലെ ആറു വരെ; ഇളവുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തുന്ന രാത്രികാല കർഫ്യൂ ഇന്ന് മുതൽ ആരംഭിക്കും. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നിയന്ത്രണം കൂടുതൽ കർക്കശമാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ വിദഗ്ദ്ധരുടെ യോഗം മറ്റന്നാൾ നടക്കും.
രാത്രികാല കർഫ്യൂ ഇളവുകൾ ഇങ്ങനെ
1. രാത്രി പത്ത് മണി മുതല്‍ ആറ് വരെയുള്ള കര്‍ഫ്യൂവില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകും.
2. ആശുപത്രി യാത്രക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും രാത്രിയാത്ര അനുവദിക്കും.
3. ചരക്ക് വാഹനഗതാഗതത്തിന് തടസമില്ല.
4. ട്രെയിന്‍, വിമാനയാത്രക്കാര്‍ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.ഇവ കൂടാതെയുള്ള യാത്രകള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.
ജനസംഖ്യാ അനുപാതികമായി പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൌണ്‍ ഏര്‍പ്പെടുത്താൻ കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായിരുന്നു. ഐ.ടി.ഐ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസിന് അനുമതി നല്‍കിയിട്ടുണ്ട്. വരും നാളുകളിലെ കോവിഡ് പ്രതിരോഘം ആവിഷ്കരിക്കാന്‍ വിദഗ്ദരെ പങ്കെടുപ്പിച്ചുള്ള യോഗം മറ്റെന്നാള്‍ നടക്കും. മെഡിക്കല്‍ കൊളോജുകളിലെ പ്രധാന ഡോക്ടര്‍മാര്‍,പ്രമുഖ വൈറോളജിസ്റ്റുകള്‍ ആരോഗ്യവിദ്ഗദര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരുടെ യോഗം മൂന്നാം തീയതിയും വിളിച്ചിട്ടുണ്ട്.
കോവിഡിന്റെ തീവ്രവ്യാപനം നിലനില്‍ക്കുന്ന, പ്രതിവാര രോഗബാധ-ജനസംഖ്യാനുപാത നിരക്ക് (ഡബ്ല്യു.െഎ.പി.ആര്) ഏഴ് ശതമാനത്തില്‍ കൂടുതലുള്ള പഞ്ചായത്തുകളിലും നഗരവാര്ഡുകളിലും തീവ്രവും ശക്തവുമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സർക്കാരിന്‍റെ ഉത്തരവ്. ഇത്തരം വാര്‍ഡുകളുടെയും പഞ്ചായത്തുകളുടെയും പട്ടിക ആഗസ്റ്റ് 29 മുതല്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി തയാറാക്കി പ്രസിദ്ധീകരിക്കണം. ഇത്തരം ഭാഗങ്ങളെ മൈക്രോ കണ്ടെയ്ന്മെന്റ് മേഖലകളാക്കി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍മാര്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.
നഗര, ഗ്രാമ പ്രദേശങ്ങളിലും പ്രധാന റോഡുകളിലും കവലകളിലും പൊലീസ് പരിശോധന കര്‍ക്കശമാക്കിയിരുന്നു. അതേസമയം സര്‍ക്കാര്‍ നിയന്ത്രണം കടുത്തതായിരിക്കുമെന്ന സൂചന വ്യക്തമായതോടെ പൊതുജനങ്ങളും നിരത്തില്‍ അനാവശ്യമായി ഇറങ്ങിയില്ല. ആശുപത്രി, ഒഴിവാക്കാനാകാത്ത ദീര്‍ഘദൂര യാത്രക്കാര്‍, ലോക്ഡൗണില്‍ തുറക്കാന്‍ അനുവാദമുള്ള കടകള്‍ തുടങ്ങിയവക്ക് മാത്രമാണ് ഇളവ് അനുവദിച്ചത്.