സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനം; 22,414 കേസുകള്‍, ആശങ്കാജനകമായ സാഹചര്യം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് കൊവിഡ് രോഗം കാരണം സ്ഥിരീകരിച്ചത് 22 മരണങ്ങളാണ്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 5000 ആയി ഉയര്‍ന്നു.

എറണാകുളം 3980
കോഴിക്കോട് 2645
തൃശൂര്‍ 2293
കോട്ടയം 2140
തിരുവനന്തപുരം 1881
മലപ്പുറം 1874
കണ്ണൂര്‍ 1554
ആലപ്പുഴ 1172
പാലക്കാട് 1120
കൊല്ലം 943
പത്തനംതിട്ട 821
ഇടുക്കി 768
കാസര്‍ഗോഡ് 685
വയനാട് 538

 

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5000 ആയി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 511 ഹോട്ട് സ്പോട്ടുകളാണുള്ളത്.