സംസ്ഥാനത്ത് 21890 പുതിയ കൊവിഡ് ബാധിതര്‍, 5 ജില്ലകളില്‍ 2000 കടന്നു, 28 മരണം


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,32,812 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി.

കോഴിക്കോട് 3251
എറണാകുളം 2515
മലപ്പുറം 2455
തൃശൂര്‍ 2416
തിരുവനന്തപുരം 2272
കണ്ണൂര്‍ 1618
പാലക്കാട് 1342
കോട്ടയം 1275
ആലപ്പുഴ 1183
കാസര്‍ഗോഡ് 1086
ഇടുക്കി 779
കൊല്ലം 741
വയനാട് 500
പത്തനംതിട്ട 457

ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായത് ആശ്വാസസൂചനയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.