സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായി ഏഴാംക്ലാസുകാരന്‍


കൊല്ലം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര്‍ സ്‌കോളര്‍ഷിപ്പിന് കൊല്ലം യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി സച്‌ദേവ്.വി അര്‍ഹനായി. വീരവഞ്ചേരി താഴെ ചാലില്‍ വിനോദന്‍ ടി.സിയുടെയും ജിഷ പി.കെയുടെയും മകനാണ് സച്‌ദേവ്.

കേരള സര്‍ക്കാറിന്റെ സാംസ്‌ക്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയാണിത്. പൊതുവിജ്ഞാനം, ആനുകാലികം, സാഹിത്യം, എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ നടത്തുന്നത്.