സംസ്ഥാന ടെലിഫിലിം അവാര്‍ഡ് ജേതാവ് അര്ജ്ജുന് സാരംഗിക്ക് അസറ്റ് ആദരം
പേരാമ്പ്ര: സംസ്ഥാന ടെലിഫിലിം അവാര്‍ഡ് ജേതാവ് അര്ജ്ജുന് സാരംഗിയെ പേരാമ്പ്ര അസറ്റ് (ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യുരിറ്റി ആന്റ് എംപവര്‍മെന്റ്) ഭാരവാഹികള്‍ വീട്ടിലെത്തി ആദരിച്ചു.
അര്ജുന് സാരംഗി കഥയും തിരക്കഥയുമെഴുതി നിര്‍മ്മിച്ച ‘കള്ളന് മറുത’ യെന്ന ഹ്രസ്വചിത്രത്തിന് ഏഴ് സംസ്ഥാന അവാര്‍ഡുകളാണ് ലഭിച്ചത്. ഈ ചിത്രത്തിലെ കഥയ്ക്ക് അര്ജുന് മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും ലഭിച്ചു.
പേരാമ്പ്രയിലെ പ്രതിഭാധനരായ ഒരു കൂട്ടം യുവാക്കളുടെ സ്വപ്ന സാക്ഷാത്കാരമാണ് ഈ അവാര്‍ഡിലൂടെ പൂവണിഞ്ഞതെന്ന് മികച്ച കഥാകൃത്തിനുള്ള പുരസ്കാരം നേടിയ അര്ജുന് പറഞ്ഞു. പേരാമ്പ്രയിലെ കലാകാരന്മാര്ക്ക് അസറ്റിന്റെ എല്ലാ വിധത്തിലുമുള്ള പിന്തുണയുമുണ്ടാവുമെന്ന് ചെയര്മാന് സി.എച്ച് ഇബ്രാഹിം കുട്ടി പ്രഖ്യാപിച്ചു.
അസറ്റിന്റെ ഉപഹാരവും പൊന്നാടയും ചെയര്മാന് സമ്മാനിച്ചു. പ്രൊജക്ട് കോഡിനേറ്റര്‍ ആര്.പി രവീന്ദ്രന്, സെക്രട്ടറി വി.ബി.രാജേഷ്, കെ.പ്രദീപന്, ബൈജു ആയടത്തില്‍. യു.സി.ഹനീഫ, നസീര്‍ നൊച്ചാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
നടുവണ്ണൂര്‍ സ്വദേശിയാണ് അര്ജുന് സാരംഗി. കൂത്താളി സ്വദേശിയായ രജിയാണ് കള്ളന് മറുത സംവിധാനം ചെയ്തത്. ഒരു മുത്തശ്ശിക്കഥയിലൂടെ ഒരു കുട്ടി സൃഷ്ടിക്കുന്ന കഥാപ്രപഞ്ചമാണ് കള്ളന് മറുത.