സംവരണത്തിലെ അപാകതകള്‍ പരിഹരിക്കണം; മുസ്ലീം യൂത്ത് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ ധര്‍ണ
പേരാമ്പ്ര : സച്ചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നാക്ക പിന്നാക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യ ആനുപാതിക പ്രാധിനിത്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വതിൽ പേരാമ്പ്രയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി പി എ അസീസ് മാസ്റ്റർ ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ആർ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.അനസ് കടലാട്ട് വിഷയാവതരണം നടത്തി.
വിവിധ യുവജന സംഘടനകളെ പ്രധിനിതീകരിച്ഛ് കൊണ്ട് യാസർ റഹ്മാനി, ഡോ. ഷമീർ നദ്‌വി, നൗഷാദ് കരുവണ്ണുർ, ഷംനാദ്,ഫസലു റഹ്മാൻ, സി സജീവ് മാസ്റ്റർ ,പി സി സിറാജ് മാസ്റ്റർ, എം പി സിറാജ് മാസ്റ്റർ, കെ പി റസാക്ക്, ഹാഫിസ് സി കെ, ഷക്കീർ ഏരത് മുക്ക് , ശംസുദ്ധീൻ മരുതേരി, നിയാസ് കക്കാട്, കെ സി മുഹമ്മദ്, നഹാസ് ടി കെ, സഫീർ ലണ്ടൻ,സിദ്ധീഖ് സിദ്റ, അമീർ വല്ലാത്ത, പി വി അഷ്‌റഫ് സംസാരിച്ചു. സഫീർ അശ്അരി സ്വാഗതവും,നിഷാദ് എരവട്ടൂർ നന്ദിയും പറഞ്ഞു