സംരംഭകരേ ഇതിലേ… പേരാമ്പ്രയില്‍ ഏകദിന സംരംഭകത്വ ശില്‍പ്പശാല മെയ് 27 ന്


പേരാമ്പ്ര: പേരാമ്പ്രയില്‍ ഏകദിന സംരംഭകത്വ ശില്‍പ്പശാല മെയ് 27 ന് നടക്കും. വ്യവസായ-വാണിജ്യ വകുപ്പിന്റെയും പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തുന്നത്. രാവിലെ 10:30 മുതല്‍ പഞ്ചായത്ത് ഹാളിലാണ് ശില്‍പ്പശാല നടക്കുക.

പഞ്ചായത്തില്‍ പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലെ സംരംഭം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നു വരുന്ന ലോണ്‍, സബ്‌സിഡി, ലൈസന്‍സ് മേളകളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും.

സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ സമഗ്രമായ ക്ലാസ് ശില്‍പ്പശാലയില്‍ ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള നമ്പറുകള്‍: 9188127183 (മിഥുന്‍ ആനന്ദ്, വ്യവസായ വികസന ഓഫിസര്‍), 9544001436 (പ്രേംജിഷ്ണു, ഇന്റേണ്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത്).