ഷിഗെല്ല കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. വെളളത്തിലൂടെയാണ് ബാക്ടീരിയ മനുഷ്യരിലേക്ക് എത്തിച്ചേരു
ന്നത്. ജനസാന്ദ്രത കൂടുതലുളള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ തിളപ്പിച്ചാറ്റിയ ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലയിലെ ഏതാനും മേഖലകളിലാണ് നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധയുടെ ഭാഗമായി മായനാട്ടില്‍ നടന്ന ക്യാംപില്‍ രോഗലക്ഷണങ്ങളോടെ 15 പേരെകൂടി കണ്ടെത്തിയിരുന്നു. 5 വയസിനു താഴെയുളള 2 കുട്ടികളെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക