ഷട്ടില്‍ കളിക്കുന്നതിനിടയില്‍ നാദാപുരം എസ്.ഐ കെ.പി രതീഷ് കുഴഞ്ഞുവീണ് മരിച്ചു


നാദാപുരം: നാദാപുരം എസ്.ഐ കെ.പി രതീഷ് കുഴഞ്ഞു വീണ് മരിച്ചു. രാവിലെ പാതിരിപ്പറ്റയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാദാപുരം പോലീസ് കണ്ട്രോള്‍ റൂം റൈറ്ററായിരുന്നു രതീഷ്. മൃതദേഹം പത്ത് മണി മുതല്‍ പതിനൊന്നു മണി വരെ നാദാപുരം സ്റ്റേഷനിലും പിന്നീട് പാതിരപ്പറ്റയിലെ ഭവനത്തിലും പൊതു ദര്‍ശനത്തിന് വെക്കും.

ഭാര്യ: ഷാനിമ, മകള്‍: അഷിമ