ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നവരാണോ നിങ്ങള്‍? എങ്കിലൊരു സന്തോഷ വാര്‍ത്ത! മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്നു


മേപ്പയൂര്‍: മുഴുവന്‍ വീടുകളിലും ശുദ്ധജലമെത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജലജിവന്‍ പദ്ധതി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഗുണഭോക്തൃവിഹിതമടക്കമുള്ള സംഖ്യ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാന്‍ സാധിക്കും.

പ്രസിഡന്റ് കെ.ടി.രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ വാട്ടര്‍ അതോറിറ്റി എക്‌സികുട്ടീവ് എഞ്ചിനിയര്‍ പി.സി.ബിജു പദ്ധതി വിശദീകരിച്ചു. എഞ്ചിനിയര്‍മാരായ സി.ജിതേഷ്, അബ്ദുള്‍ ഹമീദ്, മുഹമ്മദ് റിയാസ്, സെക്രട്ടറി രാജേഷ് അരിയില്‍, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സുനില്‍ വടക്കയില്‍, എന്നിവരും, ശ്രീനിലയം വിജയന്‍, സറീന ഒളോറ, പി.പ്രശാന്ത് ആസൂത്രണ സമതി വൈസ് ചെയര്‍മാന്‍ എന്‍.കെ.സത്യന്‍, വി.ഇ.ഒ വി.പിന്‍ദാസ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.