ശിഹാബ് തങ്ങളുടെ സ്മരണയില്‍ കാരുണ്യ കേന്ദ്രങ്ങള്‍ ഉയരുന്നത് അഭിമാനകരമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍


പേരാമ്പ്ര: ജീവിത കാലത്ത് മനുഷ്യ നന്മക്കും സഹജീവികളുടെ കണ്ണീരൊപ്പാനും മുന്നില്‍ നിന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ റിലീഫ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് അഭിമാനകരമാണെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിഹാബ് തങ്ങള്‍ ഉയര്‍ത്തി പിടിച്ച മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് കക്ഷി-രാഷ്ട്രീയത്തിന് അതീതമായി സാധാരണക്കാരെ ചേര്‍ത്ത് പിടിക്കുന്ന കൂടലോട്ട് ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. പുറവൂര്‍ ഉസ്താത് പ്രാര്‍ത്ഥനക്ക് നേതൃത്വീ നല്‍കി.സയ്യിദ് അലി തങ്ങള്‍ പാലേരി, ആവള ഹമീദ്, എ.പി അബ്ദുറഹിമാന്‍, അസീസ് ഫൈസി, ശിഹാബ് കന്നാട്ടി, തച്ചറോത്ത് കുഞ്ഞബ്ദുല്ല, ആപ്പറ്റ മൂസ്സ, യൂസഫ് കുരിക്കള്‍ കണ്ടി, ടി ശംസുദ്ധീന്‍, സി.പി.ഹമീദ്, യു പി.ദില്‍ഷാദ്, ഷാനിഫ് തച്ചറോത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റഷീദ് കുരിക്കള്‍കണ്ടി സ്വാഗതവും സി പി നസീര്‍ നന്ദിയും പറഞ്ഞു.