ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥവകുപ്പ്


തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് വിവിധജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഡിസംബര്‍ 17 ന് മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലും ഡിസംബര്‍ 18 ന് കോട്ടയംസ,എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് എന്ന്ീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.