വർഗ്ഗീയതയിൽ നിന്നും നികുതി ഭീകരതയിൽ നിന്നു സ്വാതന്ത്ര്യം വേണം; പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് പഥയാത്ര


പേരാമ്പ്ര: പാചക വാതകത്തിനും പെട്രോൾ, ഡീസൽ എന്നിവയ്ക്കും അമിത നികുതി ഈടാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ആരോപിച്ചു. വർഗീയതയ്ക്കും നികുതി ഭീകരതയ്ക്കുമെതിരെ സ്വാതന്ത്ര്യ ദിനത്തിൽ കൂത്താളിയിൽ നിന്ന് പേരാമ്പ്രയിലേക്ക് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എസ് സുനന്ദ് നയിച്ച പദയാത്ര ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി ജാസ്മിന മജീദ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്മാരായ അഖിൽ ഹരികൃഷ്ണൻ, കിഷോർ കാന്ത്‌ മുയിപ്പോത്ത്,സി.പി സുഹനാഥ്, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ്, നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട, രാജേഷ് തറവട്ടത്ത്, മോഹൻദാസ് ഓണിയിൽ, സി.കെ ബാലൻ,രാജൻ കെ പുതിയേടത്ത്, ഇ.ടി സത്യൻ, ജിതിൻ രാജ് മാങ്ങോട്ടിൽ, ഫൈസൽ പാലിശ്ശേരി,സി കെ സരിത്ത്,അരുൺ പെരുമന, ആദർശ് കീഴരിയൂർ, ആദിൽ മുണ്ടിയത്ത്, എന്നിവർ സംസാരിച്ചു.