വോളിബോൾ താരവും പരിശീലകനുമായ ഇരിങ്ങൽ എസ്.വി.അബ്ദുറഹ്മാൻ അന്തരിച്ചു; മരണം കോവിഡ് ബാധിച്ച്
പയ്യോളി: പ്രശസ്ത വോളിബോൾ കളിക്കാരനും പരിശീലകനും സംഘാടകനുമായ ഇരിങ്ങൽ കോട്ടക്കലിൽ സീതിവീട്ടിൽ ‘ഫജറി’ൽ എസ്.വി.അബ്ദുറഹ്മാൻ (81) കോവിഡ് ബാധിച്ച് മരിച്ചു. വളയം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു.
എം.എസ്.എഫ്. കോഴിക്കോട് ജില്ലാസെക്രട്ടറി, കോട്ടക്കൽ ശാഖാ മുസ്‌ലിംലീഗ് പ്രസിഡൻറ്, വടകര മുജാഹിദ് മസ്ജിദ് കമ്മിറ്റി സ്ഥാപക ഭാരവാഹി, കെ.എൻ.എം. ജില്ലാസെക്രട്ടറി, വോളിബാൾ അസോസിയേഷൻ ജില്ലാ ഭാരവാഹി, മുസ്‌ലിം എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ (മെക്കോ) സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ ലീഗ് മുഖപത്രമായിരുന്ന ലീഗ് ടൈംസ് വടകര ലേഖകൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഖദീജ. മക്കൾ: ബഷീർ (ബഹ്‌റൈൻ), ജലീൽ (ബഹ്‌റൈൻ കെ.എം.സി.സി മുൻ സംസ്ഥാനപ്രസിഡന്റ്), സുഹറ, ഷാഹിന. മരുമക്കൾ: അബൂബക്കർ (വടകര), നൗഷാദ് (ഉള്ളിയേരി), ബുഷ്‌റ (ബാലുശ്ശേരി), നസീമ (മണിയൂർ).
സഹോദരങ്ങൾ: എസ്.വി. ഉസ്മാൻ (കോട്ടക്കൽ ആര്യവൈദ്യശാല, വടകര), എസ്.വി. റഹ്‍മത്തുല്ല (റിട്ട.ഡെപ്യൂട്ടി കളക്ടർ, കോഴിക്കോട്), പരേതരായ എസ്.വി. മുഹമ്മദ് (ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്), എസ്.വി. മുസ്തഫ.