വൈറ്റ് ഗാര്‍ഡിന് രണ്ടാംഘട്ട ടൂള്‍സ് കൈമാറി ചങ്ങരോത്ത് മുസ്ലിം യൂത്ത് ലീഗ്‌


പേരാമ്പ്ര: ചങ്ങരോത്ത് ദുരന്ത മേഖലയില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന വൈറ്റ് ഗാര്‍ഡിന് ഉപകരണങ്ങള്‍ കൈമാറി മുസ്ലീം യൂത്ത് ലീഗ്.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി.കുഞ്ഞമ്മദ് സാഹിബില്‍ നിന്നും പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ നിസാര്‍ വി.പി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.
വുഡ് കട്ടിംഗ് മെഷീന്‍,ഫുള്‍ ബോഡി സേഫ്റ്റി ബെല്‍റ്റ്,റബര്‍ & ക്ലോത്ത് ഗ്ലൗസ്,റബര്‍ ഷൂ,റെയിന്‍ കോട്ട് എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ വൈറ്റ് ഗാര്‍ഡ് ടീമിന് കൈമാറിയത്.അണുനശീകരണത്തിനുള്ള ഫോഗിംഗ് മെഷീന്‍,സ്‌പ്രേ മെഷീന്‍ എന്നിവ ഒന്നാം ഘട്ടത്തില്‍ കൈമാറിയിരുന്നു
ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിമാരായ ആനേരി നസീര്‍,മൂസ കോത്തമ്പ്ര,പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എപി അബ്ദു റഹ്മാന്‍,ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി,
പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍,മണ്ഡലം പ്രവര്‍ത്തക സമിതി അംഗം അസീസ് ഫൈസി,പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ എം ഇസ്മായില്‍,കുഞ്ഞമ്മദ് മനോളി,കെ സി ഇസ്മായില്‍ മാസ്റ്റര്‍,മുഹമ്മദ് പി കെ,ടി കെ റസാഖ്,കെ റഷീദ് മാസ്റ്റര്‍,പ്രവാസി ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കുന്നത്ത്,ഗ്രാമ പഞ്ചായത്ത് അംഗം കെ ടി മൊയ്തീന്‍,പഞ്ചായത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വൈറ്റ് ഗാഡിന് വേണ്ടി കോഡിനേറ്റര്‍ സിദ്ധീഖ് തൊണ്ടിയില്‍,വൈസ് ക്യാപ്റ്റന്‍ ദില്‍ഷാദ് യു പി,കുയ്യണ്ടം ശാഖാ യൂത്ത് ലീഗ് സെക്രട്ടറി മുസ്തറഫ് സി.കെ, വൈറ്റ് ഗാര്‍ഡ് അംഗങ്ങളായ നാജിദ് കെ,മുഹമ്മദ് സാലിഹ് സി പി,സാലിം കെ കെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.