വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ പണിമുടക്ക് നടത്തി
വടകര: വൈദ്യുതി നിയമം ഭേദഗതി ചെയ്ത് ഈ മേഖലയാകെ സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്നത്തിനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നാവശ്യപ്പെട്ട് കൊണ്ട് വൈദ്യുതി ജീവനക്കാര്‍ നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്സിന്റെ (NCCOEEE) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3ന് രാജ്യമാകെ പണിമുടക്ക് നടത്തി. വടകര ഡിവിഷന് സമരകേന്ദ്രത്തിന്റെ ഉദ്ഘാടനം വടകര മുന്‍സിപ്പല്‍ വൈസ് ചെയര്മാന് പി.കെ. സതീശന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
വൈദ്യുതി മേഖലയിലെ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നീ ഘടകങ്ങളെ വേര്‍തിരിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണം. സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതോടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും മറ്റും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കാനുള്ള സാഹചര്യം ഇല്ലാതാവും. പുറം കരാറുകാര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും വൈദ്യുതി മേഖല വിട്ടുകൊടുക്കുന്നതോടെ തൊഴിലാളികളുടെ വേതനം, നഷ്ടപരിഹാരം, നിയമപരിരക്ഷ എന്നിവ ഇല്ലാതാവുമെന്നും സമരക്കാര്‍ പറഞ്ഞു.
പണിമുടക്ക് ദിനത്തില്‍ വടകര ഡിവിഷന് സമരകേന്ദ്രമായ പുതിയ ബസ്സ് സ്റ്റാന്റില്‍ സത്യാഗ്രഹ പന്തലില്‍ സംവാദങ്ങളും നാടകങ്ങളുമായി ജീവനക്കാര്‍ ഒത്തുകൂടി. KSEBOA സംസ്ഥാന കമ്മിറ്റി അംഗം ദിപിന്‍ദാസ് ഡി അദ്ധ്യക്ഷത വഹിച്ചു. വിശദീകരണം കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്(സി. ഐ.ടി.യു) സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.കെ പ്രമോദ് നിര്‍വ്വഹിച്ചു. അഭിവാദ്യം അര്‍പ്പിച്ച് കൊണ്ട് ജയപ്രകാശ്.കെ എം (കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് ഫെഡറേഷന് ഡിവിഷന് സെക്രട്ടറി), രവി.പി.ടി (KSEBOA ജില്ലാ വൈസ് പ്രസിഡന്റ്), ഗംഗാധരന് കൊടക്കാട്ട് (കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം), സി എച്ച് വാസു (കെ.എസ്.ഇ.ബി കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം) എം .ഷാജി (KSEB WA CITU വടകര ഡി വിഷന്‍ സെക്രട്ടറി), വിനു (സെക്രട്ടറി സി. ഐ.ടി.യു വടകര ഏരിയ കമ്മിറ്റി), വി.ആര് രമേശ് ( എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ്) തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കെ. അജയകുമാര്‍ ( KSEB WA സി.സി.അംഗം) സ്വാഗതം പറഞ്ഞു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക