വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള ഉള്ളൂർ കടവ്, ചേലിയ, 
വലിയാറമ്പത്ത്, ആലങ്ങാട്, പയഞ്ചേരി, പയഞ്ചേരി ടവർ, പുറത്തൂട്ടുംചേരി, നോബിത, മുത്തുബസാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (10-03-2021, ബുധനാഴ്ച്ച) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ എച്ച്ടി ലൈൻ വർക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള ഖാദിമുക്ക്, നെല്ലൂള്ളികുന്ന്, ചെങ്ങോട്ടുകാവ് കനാൽ, ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് എം.എം, വിദ്യാതരംഗിണി, പിലാച്ചേരി ടെംപിൾ, കച്ചേരിപാറ, മേലൂർ, ചോനാംപീടിക, കാരോൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 8 മണി മുതൽ 10 മണി വരെയും വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള മാരുതി ഇൻഡസ്, കൂഞ്ഞിലാരി പള്ളി, പൊയിൽക്കാവ് ആർ.കെ, പൊയിൽക്കാവ് ടൗൺ, പൊയിൽക്കാവ് ടെംപിൾ, കോളൂർ സുനാമി, കവലാട്, എഴുകുടിക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ ഉച്ചയ്ക്ക് 12 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.

കൊയിലാണ്ടി നോർത്ത് സെക്ഷനിലെ കൊണ്ടംവള്ളി ട്രാൻസ്ഫോർമറിന്റ പരിധിയിലും 8 മണി മുതൽ 10 മണി വരെ വൈദ്യുതി മുടങ്ങും.