വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷന് കീഴിലുള്ള എളാട്ടേരി, വാഴത്തോട്ടം, മാരുതി റോഡ്, സ്വരലയ നമ്പറമ്പത്ത്, എളാട്ടേരി സ്ക്കൂൾ, തെക്കെയിൽ അമ്പലം എന്നിവിടങ്ങളിൽ നാളെ (18-02-2021, വ്യാഴാഴ്ച) രാവിലെ 7 മണി മുതൽ 2.30 മണി വരെ വൈദ്യൂതി മുടങ്ങുമെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

മൂടാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ നന്തി, വൻമുഖം സ്കൂൾ, കുമ്മവയൽ, വളയിൽ ബീച്ച് ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും നാളെ രാവിലെ 9 മണി മുതൽ 10 മണി വരെയും, കൊയിലോത്തുംപടി, നെല്ലൂളിത്താഴ, ഗോപാലപുരം,മരളൂർ, കോവിലേരി താഴെ, കണ്ണങ്കണ്ടി താഴെ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും നാളെ രാവിലെ 9 മണി മുതൽ 11 മണി വരെയും വൈദ്യുതി മുടങ്ങും.