വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാം; നിര്‍ദേശങ്ങളുമായി കെ എസ് ഇ ബി, നോക്കാം വിശദമായി
പേരാമ്പ്ര: കാലവർഷമെത്തി. വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങളും തുടങ്ങി. വൈദ്യുതക്കമ്പി പൊട്ടിവീണും പോസ്റ്റ് ഒടിഞ്ഞും മറ്റും അപകടങ്ങൾക്ക് സാധ്യതയേറെയാണ്. ഇതോടെ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയിരിക്കാൻ ബോർഡ് കർശന നിർദേശങ്ങൾ പുറത്തിറക്കി.
ശ്രദ്ധിക്കേണ്ടത്
?വൈദ്യുതലൈൻ, സർവീസ് വയർ എന്നിവ പൊട്ടിവീണതുകണ്ടാൽ യാതൊരു കാരണവശാലും തൊടരുത്.
?ആരെങ്കിലും ലൈനിന് സമീപത്തേക്ക് പോകുന്നത് കണ്ടാൽ അവരെ തടയണം.
?വൈദ്യുതലൈൻ പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടാലുടൻ അടുത്തുള്ള കെ.എസ്.ഇ.ബി. ഓഫീസിലേക്കോ 1912 എന്ന ടോൾഫ്രീ നമ്പറിലേക്കോ 9496010101 നമ്പറിലേക്കോ വിവരമറിയിക്കുക.
?ഇടി മിന്നലുള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലി ഒഴിവാക്കണം.
? പ്ലഗ്ഗിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ വയറുകൾ ഊരിയിടുക.
?വൈദ്യുത ലൈനുകൾക്ക് സമീപമുള്ള ഫലവൃക്ഷങ്ങളിൽനിന്ന് ലോഹത്തോട്ടി ഉപയോഗിച്ച് കായ പറിക്കുകയോ ശിഖരങ്ങൾ നീക്കാൻ ശ്രമിക്കയോ ചെയ്യരുത്.
?വൈദ്യുതത്തൂണുകളിലും തൂണുകൾക്ക് താഴെയുള്ള സ്റ്റേകളിലും തുണികളിടാനുള്ള അയ കെട്ടുകയോ കന്നുകാലികളെ കെട്ടുകയോ ചെയ്യരുത്.
?വൈദ്യുത ലൈനുകൾക്ക് സമീപം കെട്ടിടനിർമാണം നടത്തുമ്പോൾ കെ.എസ്.ഇ.ബി. അധികൃതരുടെയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടർമാരുടെയോ അനുമതി വാങ്ങണം.
?വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി അപകടം ഒഴിവാക്കാൻ ഇ.എൽ.സി.ബി. (ബ്രേക്കർ ) ഉപയോഗിക്കണം.
?കൃഷിയിടങ്ങളിൽ അനധികൃതമായി വൈദ്യുതക്കമ്പിയിൽനിന്ന് നേരിട്ട് ഷോക്ക് വരുന്ന ചുറ്റുവേലികൾ സ്ഥാപിക്കരുത്.
?നനവുള്ളതോ തണുപ്പുള്ളതോ ആയ പ്രതലങ്ങളിലുള്ള സ്വിച്ച് ബോർഡുകൾ മാറ്റിസ്ഥാപിക്കുക.
?വീടുകളിൽ എർത്തിങ് സംവിധാനം നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.
?കുട്ടികൾക്ക് കൈയെത്തുംവിധം വൈദ്യുതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്.