വേദനിക്കുന്ന മനസുകള്‍ക്കു സാന്ത്വനമേകാന്‍ സംഗീതത്തിനു കഴിയുമെന്ന് ഡോ. പിയൂഷ് നമ്പൂതിരിപ്പാട്


മേപ്പയൂര്‍: വേദനിക്കുന്ന മനസുകള്‍ക്കും രോഗശയ്യയിലായവര്‍ക്കും സാന്ത്വനമേകാന്‍ സംഗീതത്തിനു കഴിയുമെന്നു സംഗീതജ്ഞനും കോഴിക്കോട് എഡിഎംഒയുമായ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് പറഞ്ഞു. മേപ്പയൂര്‍ പാലിയേറ്റീവ് കെയര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരുടെ സംഗംമം മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കൊടുമയില്‍ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ട്രെയിനര്‍ പി.അബ്ദുല്ല നാദാപുരം, പാലിയേറ്റീവ് സെക്രട്ടറി എം.കെ.കുഞ്ഞമ്മദ്, ഷര്‍മിന കോമത്ത്, എന്‍.കെ അഷിദ, സറിന ഒളോറ, ഇ.കെ.റാബിയ, വി.കെ.ബാബുരാജ്, വി.സി ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.