വെള്ളിയൂരില്‍ സൗജന്യ ജീവിത ശൈലി രോഗ പരിശോധനയും മാസ്‌ക് വിതരണവും നടത്തി
പേരാമ്പ്ര: സി.പി.എം വെള്ളിയൂര്‍ നോര്‍ത്ത് സമ്മേളനത്തിന്റെ ഭാഗമായി സൗജന്യ ജീവിത ശൈലി രോഗ പരിശോധനയും മാസ്‌ക് വിതരണവും നടത്തി. സെപ്റ്റംബര്‍ 28 ന് നടക്കുന്ന സമ്മേളത്തിന്റെ ഭാഗമായാണ് ബ്രാഞ്ച് പരിധിയിലെ താമസക്കാര്‍ക്ക് പരിശോധന സംവിധാനമൊരുക്കിയത്. ഡോ: ജസ്ലിന്‍ അലി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മാസ്‌ക്കുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരയ്ക്കല്‍ നിര്‍വ്വഹിച്ചു. ബി.പി, ഷുഗര്‍, ബി.എം.ഐ എന്നിവയാണ് പരിശോധിച്ചത്. എടവന സുരേന്ദ്രന്‍, ഖാദര്‍ വെള്ളിയൂര്‍, അരുണ്‍ അമ്പാടി, എന്‍.ചന്ദ്രന്‍, അഭിജാദ്.ഒ, ഷീബ കെ, ശോഭ കെ.എം എന്നിവര്‍ നേതൃത്വം നല്‍കി.