വെള്ളിക്കുളങ്ങരയിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ഗൃഹനാഥന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു


വെള്ളിക്കുളങ്ങര: വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി ഗൃഹനാഥന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ശാസ്താംപൂവം ആദിവാസി കോളനിയിലെ സുബ്ര (56) നാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 7 ഓടെ പാലപ്പിള്ളി സംരക്ഷിത വന മേഖലയില്‍ എലിക്കടൊണ് സംഭവം.

പുളിക്കന്‍ എന്ന സ്ഥലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഭാര്യ: മായ. മക്കള്‍: ചന്ദ്രിക, ശ്രീജ, കേശവന്‍, റീന, ദാസന്‍, സജികുട്ടന്‍, സുപ്രിയ. മരുമക്കള്‍: ഷാജു, രതീഷ്, രേവതി, രാജേഷ്.

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചയാളിന്റെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കണമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പിനോടും, വനം വകുപ്പിനോടും കെ കെ രാമചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു