വെള്ളം കുടിക്കുന്നതിനിടെ ഇളകിപ്പോയ വെപ്പുപല്ല് അന്നനാളത്തില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം


തൃശൂര്‍: വെള്ളം കുടിക്കുന്നതിനിടെ ഇളകിപ്പോയ വെപ്പുപല്ല് അന്നനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കനകമല ആപറമ്പില്‍ തോമസിന്റെ മകന്‍ ജസ്റ്റിന്‍ (35) ആണ് മരിച്ചത്. സെപ്റ്റംബര്‍ 30 നായിരുന്നു വെപ്പുപല്ല് വിഴുങ്ങി അപകടം ഉണ്ടായത്.

വെള്ളം കുടിക്കുന്നതിനിടെ ഇളകിപ്പോയ വെപ്പുപല്ല് അബദ്ധത്തില്‍ ഇറങ്ങിപ്പോവുകയായിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ച അന്നനാളം മുറിച്ചുള്ള ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തിരുന്നു. എന്നാല്‍ പിന്നീടുണ്ടായ അണുബാധയെ തുടര്‍ന്ന് ജസ്റ്റിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ് ജസ്റ്റിന്‍. അമ്മ: എല്‍സി തോമസ്, ഭാര്യ വിന്‍ഷി, മക്കള്‍: ജെസ്വിന്‍, ബിസ്വിന്‍, ജീവന്‍.