വെങ്ങളം – രാമനാട്ടുകര ബൈപ്പാസില്‍ വാഹനാപകടം; പൊലീസുകാരന് ദാരുണാന്ത്യം


എലത്തൂർ: വെങ്ങളം- രാമനാട്ടുകര ബൈപ്പാസിൽ വാഹനാപകടത്തിൽ സിവിൽ പോലീസ് ഓഫീസർ മരിച്ചു. കക്കോടി മക്കട എടപ്പയിൽ പ്രജിത്ത്കുമാർ (35) ആണ് മരിച്ചത്. അമ്പലപ്പടി ജംഗ്ഷന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.

കൊയിലാണ്ടി ഭാഗത്തുനിന്ന് എയർപോർട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ കാറിടിച്ചാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുനേരെ അതിവേഗം കാർ പാഞ്ഞടുത്തതോടെ തൊട്ടടുത്ത ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് കാർ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

വീട്ടിലേക്ക് പോവുന്നതിനായി ചെറുകുളം ഭാഗത്തേക്ക് കടക്കുന്നതിനായി വശം ചേർന്ന് ബൈക്ക് ഓടിക്കുന്നതിനിടയിലാണ് ദിശതെറ്റിച്ച് കാർ കടന്നുവന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പത്മനാഭൻ നായർ, അമ്മ: ഗൗരി, ഭാര്യ: റീത്തു, മകൻ: നീൽ പ്രജിത്ത്.