വെങ്ങളം കയർ സൊസൈറ്റി റോഡ് ഉദ്ഘാടനം ചെയ്തു


ചേമഞ്ചേരി: വെങ്ങളം ബൈപ്പാസ് ജങ്ങ്ഷൻ കയർ സെസൈറ്റി റോഡ് ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബു രാജാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ആറരലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സംസാരിച്ചു. കെ.ടി.സൈനബ സ്വാഗതവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി.നാരായണി നന്ദിയും പറഞ്ഞു.