വൃക്ക മാറ്റി വയ്ക്കാനായി വേണ്ടത് വലിയ തുക; സഹായം അഭ്യര്‍ത്ഥിച്ച് നടി സുരഭി ലക്ഷ്മിയും; ഫോട്ടോഗ്രാഫര്‍ ബാബു മങ്ങാടിനായി നമുക്കും കൈകോര്‍ക്കാം (വീഡിയോ കാണാം)


ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് പ്രദേശത്ത് സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫോട്ടോഗ്രാഫര്‍ ബാബു മങ്ങാട് വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സാ സഹായം തേടുന്നു. രണ്ട് വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് വൃക്ക മാറ്റി വയ്‌ക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി 25 ലക്ഷം രൂപയിലേറെ തുക ആവശ്യമാണ്.

ജനങ്ങളോട് ബാബു മങ്ങാടിന് ചികിത്സാ സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ചലച്ചിത്രതാരം സുരഭി ലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. അച്ഛന്‍, അമ്മ, ഭാര്യ, രണ്ട് കുട്ടികള്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രമയായിരുന്നു ബാബു.

ഇതിനിടെ കുടുംബത്തിലെ എല്ലാവര്‍ക്കും കൊവിഡ് ബാധിക്കുകയും, സഹോദരി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രണ്ട് വൃക്കകളും പൂര്‍ണമായും നിലച്ചതോടെ ഡയാലിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തിപ്പോകുന്നത്. വൃക്ക മാറ്റിവെയ്ക്കല്‍ മാത്രമാണ് ഇനി ഏക പോംവഴിയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി കുടുംബം.

സുരഭി ലക്ഷി പോസ്റ്റ് ചെയ്ത വീഡിയോ കാണാം:


ബാബു മങ്ങാടിന്റെ ചികിത്സയ്ക്കായി ധനസമാഹരണം നടത്താന്‍ പ്രദേശത്ത് ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എം.കെ രാഘവന്‍ എം.പി, ബാലുശ്ശേരി എം.എല്‍.എ അഡ്വ. സച്ചിന്‍ ദേവ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഐ.പി രാജേഷ് എന്നിവര്‍ രക്ഷാധികാരികളായും, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏറാടിയില്‍ ഇന്ദിര ചെയര്‍പേഴ്‌സണായും, പി.പി അബ്ദുല്‍ ലത്തീഫ് വര്‍ക്കിംഗ് ചെയര്‍മാനായും, ഷോബിത്ത് മങ്ങാട് ജനറല്‍ കണ്‍വീനറായും, വി.പി മനോജ് ട്രഷററായുമാണ് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്.

ചികിത്സയ്ക്കായുള്ള പണം സ്വരൂപിക്കാനായി പൂനൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് എല്ലാവരും തങ്ങളാല്‍ കഴിയുന്ന തുക അയക്കണമെന്നും ഈ വാര്‍ത്ത പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്ത് എത്തിക്കണമെന്നും കമ്മിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അക്കൗണ്ട് വിവരങ്ങള്‍ താഴെ:

അക്കൗണ്ട് നമ്പര്‍: 0155073000000692
പേര്: ബാബു മങ്ങാട് ചികിത്സാ സഹായ കമ്മിറ്റി
ഐ.എഫ്.എസ്.സി: SIBL0000155
ബാങ്ക്: സൗത്ത് ഇന്ത്യന്‍ ബാങ്ക്
ശാഖ: പൂനൂര്‍

ഗൂഗിള്‍ പേയിലൂടെയും പണം അയക്കാം. അതിനായുള്ള നമ്പര്‍: 9778785144


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.