വീണ്ടും മന്ത്രവാദ മരണം; കല്ലാച്ചിയിൽ ചർമ്മരോഗം മാറാനായി നടത്തിയ മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചു
നാദാപുരം: മന്ത്രവാദചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. നാദാപുരം കല്ലാച്ചി സ്വദേശി നൂര്‍ജഹാനാണ് മരിച്ചത്.
യുവതിയുടെ ഭര്‍ത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചതായിെ ബന്ധുക്കള്‍ പറയുന്നു.
ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍വച്ചാണ് നൂര്‍ജഹാന്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസ് ഇടപെട്ട് നൂര്‍ജഹാന്റെ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി
അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും വളയം പൊലീസ് അറിയിച്ചു. നൂര്‍ജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോഴുള്ളത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.