വീട്ടില്‍ എ.സി വെച്ചിട്ടുണ്ടോ? എങ്കില്‍ വാര്‍ധക്യ പെന്‍ഷനില്ല; വടകര നഗരസഭയില്‍ 61 പേരുടെ വാര്‍ധക്യ പെന്ഷന് അപേക്ഷ തള്ളി
വടകര: വീടുകളില്‍ എയര്‍ കണ്ടീഷന്‍ സ്ഥാപിച്ച 61 പേരുടെ പെന്ഷന് അപേക്ഷ തള്ളി വടകര നഗരസഭ. എയര്‍കണ്ടീഷനുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ധക്യകാല പെന്ഷന് അര്‍ഹതയില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ചൂണ്ടിക്കാട്ടിയാണിത്.
ഇതിനു പുറമേ ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍, വീടുകളില്‍ താമസമില്ലാത്തവര്‍, 60 വയസ്സ് പൂര്‍ത്തിയാവാത്തവര്‍, 2000 സ്ക്വയര്‍ഫീറ്റിനു മുകളില്‍ വീടുള്ളവര്‍, വിവിധ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ എന്നിങ്ങനെയുള്ള കാരണം ചൂണ്ടിക്കാട്ടിയും പെന്ഷന് അപേക്ഷ തള്ളിയിട്ടുണ്ട്. 119 പേരുടെ വാര്‍ധക്യകാല പെന്‍ഷനാണ് റവന്യൂ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തള്ളിയത്.