വിശക്കുന്നവര്‍ക്ക് ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണ വിതരണ പദ്ധതി; എട്ടാംദിനത്തില്‍ പൊതിച്ചോറ് വിതരണം ചെയ്ത് പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മിറ്റി


പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയില്‍ എട്ടാം ദിനമായ ഇന്ന് പേരാമ്പ്ര ബ്ലോക്കിലെ പേരാമ്പ്ര ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി ലേഖ ഉദ്ഘാടനം ചെയ്തു. മേഖലയിലെ 22 യൂണിറ്റുകളിലെ 500 വീടുകളില്‍ നിന്നായി 1100 ല്‍ അധികം പൊതിച്ചോറുകള്‍ വിതരണം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, ബ്ലോക്ക് പ്രസിഡന്റ് പി.എസ് പ്രവീണ്‍, അഖിലേഷ് കണ്ണി പൊയില്‍, കെ.ടി സുധാകരന്‍, നിബിന്‍, ജിഷ കൊട്ടപ്പുറം, നിജിന്‍, മിഥുന്‍, വിജീഷ് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.