വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണം; കോഴിക്കോട് ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഇന്നത്തെ അറിയിപ്പുകള് (20/01/22) ഇങ്ങനെ
ഗതാഗത നിയന്ത്രണം
ദേശീയപാത 766ല്‍ താമരശ്ശേരി റെസ്റ്റ് ഹൗസിന് സമീപം കലുങ്കിന്റെയും ഓവുചാലിന്റെയും നിര്‍മ്മാണം നടക്കുന്നതിനാല്‍ ജനുവരി 22 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍
നിന്ന് മുക്കം റോഡിലൂടെ തിരിഞ്ഞ് വയനാട് റോഡിലേക്ക് പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഗതാഗത നിരോധനം
ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ കുമ്മങ്ങോട്ടുതാഴം- പണ്ടാരപ്പറമ്പ്- പന്തീര്‍പാടം റോഡില്‍ ജനുവരി 22 മുതല്‍ 28 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മച്ചക്കുളം- പുല്ലാളൂര്‍- പൊയില്‍ത്താഴം- പണ്ടാരപറമ്പ് വഴി പോകണം.
ഗതാഗത നിരോധനം
കോഴിക്കോട് അംശക്കച്ചേരി – ചെറുകുളം റോഡില്‍ നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ ജനുവരി 24 മുതല്‍ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കക്കോടി കൂടത്തുംപൊയില്‍ വഴി ചെറുകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കക്കോടി ചെലപ്രം വഴിയോ ചേളന്നൂര്‍ ചെലപ്രം വഴിയോ പോകണം.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിലെ പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലുള്ള അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് ഒന്നര വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചക്ക് രണ്ടിന് ടെന്‍ഡര്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0496 2621190, 8157807752.
മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി മത്സ്യസമ്പാദന യോജനയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 27നകം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, എഫ്.എഫ്.ഡി.എ, കോഴിക്കോട് എന്ന വിലാസത്തിലോ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ക്കോ സമര്‍പ്പിക്കാം. അക്വാകള്‍ച്ചര്‍ പ്രമോട്ടറില്‍നിന്നും അപേക്ഷാ ഫോം ലഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍നിന്നുള്ള അപേക്ഷകര്‍ അക്കാര്യം അപേക്ഷയില്‍ പ്രത്യേകം എഴുതണം. കൂടുതല്‍ വിവരങ്ങള്‍ വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0495 2383780 ബന്ധപ്പെടുക.
പാലിയേറ്റീവ് നഴ്സിംഗ് പരിശീലനം
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തില്‍ നാലു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ്് നഴ്സിംഗിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – എസ്എസ്എല്‍സിയും എഎന്‍എം / ജെപിഎച്ച്എന്‍ കോഴ്സും പാസ്സായിരിക്കണം. നഴ്സിംഗ് ഹോമുകളിലോ പാലിയേറ്റീവ് ഹോം കെയറിലോ തുടര്‍ച്ചയായി ഒന്നരവര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം അപേക്ഷിക്കണം. വിലാസം : കോഴ്സ് കോര്‍ഡിനേറ്റര്‍ , സിസിസിപിഎന്‍, പാലീയേറ്റീവ് കെയര്‍ ഡിപ്പാര്‍ട്ട്മെന്റ്, താലൂക്ക് ആശുപത്രി, താമരശ്ശേരി, പിന് – 673573. അപേക്ഷകള്‍ ഫെബ്രുവരി പത്തിനകം ലഭിക്കണം. കവറിന് പുറത്ത് കോഴ്സിന്റെ പേര് രേഖപ്പെടുത്തണം.
ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്പ്പെടുത്തിയിട്ടു
റേഷന്‍കാര്‍ഡിന്റെ പതിപ്പ് അനധികൃതമായി പ്രിന്റ് എടുത്ത് നല്കുന്നു
കൊയിലാണ്ടി താലൂക്കില്‍ ചില റേഷന്‍ വ്യാപാരികള്‍ ഒറ്റതിരിഞ്ഞോ സംഘടനാ തലത്തിലോ പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് പുതിയ തരത്തിലുള്ള റേഷന്‍കാര്‍ഡിന്റെ പതിപ്പ് പ്രിന്റ് എടുത്ത് നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് പരസ്യപ്പെടുത്തിയാണ് വിതരണം. ഇത്തരത്തിലുള്ള കാര്‍ഡ് വിതരണപ്രക്രിയ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ അറിവോടെയല്ലെന്ന് അദ്ദേഹം അറിയിച്ചു.
റേഷന്‍കാര്‍ഡ് ഉടമകളായ ഗുണഭോക്താക്കള്‍ക്ക് പുതിയ കാര്‍ഡിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അക്ഷയ സെന്ററില്‍ നിന്നും പ്രിന്റ് എടുക്കാവുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്ലാനിംഗ് അസിസ്റ്റന്റ് ഇന്റര്‍വ്യൂ 29ന്
അമൃത് പദ്ധതിക്ക് കീഴില്‍ ജി.ഐ.എസ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ബി.ടെക് സിവില്‍/ബി.ആര്‍ക്ക്/ബി. പ്ലാനിംഗ്/ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദം യോഗ്യതയുളളവരെ മാര്‍ച്ച് 31 വരെയുളള കാലയളവിലേക്ക് പ്ലാനിംഗ് അസിസ്റ്റന്റായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുളളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 29 ന് രാവിലെ 11 മണിക്ക് ചക്കോരത്തുകുളത്തുളള കോഴിക്കോട് ജില്ലാ ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ നടത്തുന്ന വാക്ക് ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ടൗണ്‍ പ്ലാനര്‍ അറിയിച്ചു. ഫോണ്‍ : 0495 2369300.
റീ ടെണ്ടര്‍ ക്ഷണിച്ചു
മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഇടിഞ്ഞകുന്ന് മണ്ണിടിച്ചില്‍ പ്രദേശത്തെ മണ്ണിടിച്ചില്‍ പ്രതിരോധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28 ന് അഞ്ച് മണി വരെ. ഫോണ്‍ – 0495 2370790.
മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. പ്ലസ്ടുവോ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്സോ ഏതെങ്കിലും ഡിപ്ലോമയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭിക്കും. ചേരാനാഗ്രഹിക്കുന്നവര്‍ ഓക്സ് ഫോര്‍ഡ് കിഡ്സ്, കോഴിക്കോട് (8089379318), എം.എസ് ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍, കോഴിക്കോട് ( 9446258845, 9495592687) സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.