വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചങ്ങരോത്ത് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷ ധർണ്ണ


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷ ജനപ്രതിനിധികൾ ധർണ്ണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു.

ടെണ്ടർ നടപടി പൂർത്തീകരിച്ച് റോഡ് നിർമ്മാണം ആരംഭിക്കുക, മാസ്ട്രോൾ അടിക്കാതെ ജോലിക്ക് ഇറക്കിയ 134 തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകുക, തെരുവ് വിളക്കുകൾ കത്തിക്കുക, പ്രതിപക്ഷ വാർഡുകളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യു.ഡി.എഫ്, വെൽഫെയർ പാർട്ടി ജനപ്രതിനിധികൾ ധർണ്ണ നടത്തിയത്.

പാലയാട്ട് ബഷീർ അധ്യക്ഷത വഹിച്ചു. കെ.കെ. വിനോദൻ , ഇ.ടി. സരീഷ് , പി.ടി. അഷ്റഫ്, കെ.വി. രാഘവൻ മാസ്റ്റർ, എ.പി. അബ്ദുറഹ്മാൻ, കെ.കെ. അശോകൻ, വി.എം. മൊയ്തു, കെ.എം. ഇസ്മായിൽ, വഹീദ പാറേമ്മൽ. സെഡ്, എ. സൽമാൻ മാസ്റ്റർ, കെ. മുബഷിറ, കെ.ടി. മൊയ്തി, വി.കെ. ഗീത, എം.കെ. ഫാത്തിമ, എന്നിവർ നേതൃത്വം നൽകി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.