വിവാഹവാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ചു; എരവന്നൂര്‍ സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: അധ്യാപികയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. എരവന്നൂർ സ്വദേശി അമ്പലപ്പടി രഞ്ജിത്താണ് (34) പിടിയിലായത്.
ഭർത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയതോടെ ഒരുമിച്ച് താമസവും തുടങ്ങി. യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇവർ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയായിരുന്നു. ബലാത്സംഗം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.