വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം മാത്രം, പേരാമ്പ്രയില്‍ യുവതി ഭർത്താവിൻ്റെ വീട്ടില്‍ തൂങ്ങിമരിച്ചു


പേരാമ്പ്ര: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതക്കലിലെ റിനിഷയാണ് മരിച്ചത്. വിജിലേഷിന്റെ ഭാര്യയാണ്. ഇന്നലെ രാത്രിയാണ് റിനീഷയെ ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വയനാട് പുല്‍പ്പള്ളി സ്വദേശിനിയാണ് യുവതി. 2021 മാര്‍ച്ച് 21 ന് ആയിരുന്നു വിജിലേഷിന്റെയും റിനിഷയുടെയും വിവാഹം നടന്നത്.

ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നാരാപിച്ച് യുവതിയുടെ വീട്ടുകാര്‍ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഐ.പി.സി 304 ബി വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതായി പേരാമ്പ്ര പോലീസ് പറഞ്ഞു.