വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം; കോട്ടയത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍
കോട്ടയം: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യൻ ആണ് മരിച്ചത്. പുഞ്ചവയലിലെ സ്വന്തം വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. മരണകാരണം വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.