വിളയാട്ടൂർ അയിമ്പാടി ക്ഷേത്രോത്സവം കൊടിയേറി


മേപ്പയ്യൂർ: വിളയാട്ടൂർ അയിമ്പാടി ക്ഷേത്രത്തിലെ തിറ ഉത്സവം കൊടിയേറി. മാർച്ച് 1, 2 തീയതികളിലാണ് പ്രധാന ഉത്സവം. ഒന്നിന് വൈകീട്ട് ഇളനീർവെപ്പ് രാത്രി എട്ടിന് ആയുധം എഴുന്നള്ളിപ്പ് തുടർന്ന് വെള്ളാട്ട്, തണ്ടാൻവരവ്, തിറ, ഉപ്പും തണ്ടും വരവ്, വെള്ളാട്ട് എന്നിവയുണ്ടാകും.

മേൽശാന്തി മുരളീധരൻ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.സി.കെ.കൃഷ്ണൻ വൈസ് പ്രസിഡന്റ് കെ.എം.ബാലൻ, സെക്രട്ടറി എ.എം.രവി, ടി.എം.ഗോവിന്ദൻ, പി.എം.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.