വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. തന്ത്രി കുബേരൻ സോമയാജിപ്പാടിന്റ മുഖ്യകാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാർച്ച് 7 ന് ഉത്സവം സമാപിക്കും.
മാർച്ച് 3 ന് പരദേവത ക്ഷേത്രത്തിൽ കോമരം കൂടിയ വിളക്ക്, 4 ന് പരദേവതയ്ക്കുള്ള തേങ്ങ ഏറുംപാട്ടും, 5 ന് കണലാടി വരവ്, 6 ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള വരവുകൾ, ഉച്ചയ്ക്ക് അകത്തും പുറത്തും ഗുരുതി, ഭഗവതിത്തിറ, ചാമുണ്ടിത്തിറ, കനലാട്ടം, 7ന് ആറാട്ട് എഴുന്നള്ളത്ത്, വാളകം കൂടൽ.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ പൂർണ്ണമായും ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് ഉത്സവം നടക്കുകയെന്ന് ക്ഷേത്ര കമ്മറ്റി അറിയിച്ചു.