വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രോല്‍സവം മാര്‍ച്ച് രണ്ട് മുതല്‍ ഏഴുവരെ


കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്ര മഹോല്‍സവം മാര്‍ച്ച് രണ്ട് മുതല്‍ ഏഴുവരെ ആഘോഷിക്കും. ഫെബ്രുവരി 20ന് പ്രതിഷ്ഠാ ദിനം. അന്ന് രാവിലെ മഹാമൃത്യുഞ്ജയ ഹോമം നടത്തും.

മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് കൊടിയേറ്റം. മൂന്നിന് കോമരം കൂടി വിളക്ക്. നാലിന് രാത്രി 12ന് തേങ്ങയേറും പാട്ടും. ആറിന് വരവുകള്‍, തിറകള്‍, തണ്ടാന്റെ അവകാശവരവ്, താലപ്പൊലി എന്നിവ നടക്കും. ഏഴാം തിയ്യതി രാത്രി 7.30ന് ആറാട്ടിന് എഴുന്നളളിപ്പ്, പാണ്ടിമേളം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക