കുഞ്ഞുങ്ങളെ സഹായിച്ചോ, അത് ”സെല്‍ഫിയെടുക്കേണ്ട”
തിരുവനന്തപുരം: പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുളള സഹായധനവും പഠനോപകരണങ്ങള്‍ നല്‍കുന്നതിലും വിദ്യാര്‍ത്ഥികളുടെ പേര് വിളിച്ചു പറയേണ്ടെന്ന് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. പരസ്യപ്രചാരണം വേണ്ടെന്നും പൊതുവേദിയിലെ ഇവ സംഘടിപ്പിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറിന്റേതാണ് ഉത്തരവ്.
പല സ്‌കൂളുകളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പിടിഎയും സന്നദ്ധ സംഘടനകളും ചേര്‍ന്ന് യൂണിഫോം, ബാഗ്, നോട്ടുബുക്ക്, മറ്റു പഠനോപകരണങ്ങള്‍ ഇവ പരസ്യപ്രചാരണം നടത്തിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. അതേസമയം സഹായ സ്വീകരിക്കുന്ന കുട്ടിയുടെ സ്വകാര്യതയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഇത്തരം പരിപാടികള്‍ക്കു പരസ്യപ്രചാരണം നടത്തുന്നില്ലെന്ന് ഡിഡിഇമാര്‍, വി.എച്ച്. എസ്. ഇ അസിസ്റ്റന്റ ഡയറക്ടര്‍മാര്‍, ഹയര്‍സെക്കണ്ടറി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡിഇഒമാര്‍, എഇഒമാര്‍, പ്രിന്‍സിപ്പല്‍മാര്‍, പ്രധാനധ്യാപകര്‍ എന്നിവര്‍ ഉറപ്പുവരുത്തണം. കൂടാതെ കുട്ടികളുടെ അവകാശങ്ങള്‍ ഉള്‍കൊണ്ട് , സ്വകാര്യതയെ ബാധിക്കാത്തവിധം സഹായം നല്‍കാവുന്നതാണ്. മറ്റു കുട്ടികള്‍ക്കിടയില്‍ രണ്ടാംതരം പൗരന്‍മാരായി ചിത്രീകരിക്കരുതെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക