വിദ്യാര്‍ത്ഥികള്‍ അറിയാന്‍; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നിന്ന് നല്‍കിയ നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലേക്ക് കൗണ്ടര്‍ സൈന്‍ ചെയ്യാന്‍ മെമ്പര്‍മാര്‍ക്ക് ഇന്ന് തന്നെ വാർഡ് മെമ്പർമാർ വശം തിരികെ നൽകാൻ നിര്‍ദേശം


മേപ്പയ്യൂര്‍; പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പഞ്ചായത്തില്‍ നിന്നും നല്‍കിയ നീന്തല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നാളെ രാവിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലേക്ക്
കൗണ്ടര്‍ സൈന്‍ ചെയ്യുന്നതിനായി മെമ്പര്‍ മാരുടെ കൈവശം നല്‍കേണ്ടതാണ്. ഇന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് മെമ്പറുടെ കൈവശം നല്‍കി സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അറിയിച്ചു.